കോഴി പ്രസവിച്ചുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസത്തെ പ്രഭാതം പിണറായി വെണ്ടുട്ടായിലെ ജനങ്ങൾക്ക് കൗതുകമായത്. വെണ്ടുട്ടായിലെ തണലിൽ പി. പുഷ്പന്റെയും കെ.രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം. വാർത്തയറിഞ്ഞ് നിരവധി പേരാണ് രജിനയുടെ വീട്ടിൽ എത്തിയത്.
ബീഡി തൊഴിലാളികൾക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെ ലഭിച്ച 100 കോഴികളിൽ ഒന്നാണ് പ്രസവിച്ചത്. കോഴിമുട്ടയിൽ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകൾക്ക് സാധാരണയിൽ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവർ പറയുന്നു. ' പ്രസവ'ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അൽപ്പസമയത്തിനുള്ളിൽ ചത്തു.
കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. വ്യക്തത ലഭിക്കാൻ പരിശോധന നടത്തണമായിരുന്നു. എന്നാൽ പിണറായി വെറ്ററിനറി സർജൻ ക്വാറന്റീനിൽ ആയതിനാൽ അദ്ദേഹത്തിന് എത്താൻ കഴിയില്ല എന്നറിയിച്ചു. തുടർന്ന് ഇന്നലെ വൈകുന്നേരം വരെ വിവിധ വെറ്ററിനറി ഡോക്ടർമാരുമായി ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല. തുടർന്ന് ഇന്നലെ വൈകുന്നേരം കോഴിയെ കുഴിച്ചിട്ടു.
إرسال تعليق