
ബെയ്ജിംഗ്:
ചൈനീസ് ടെലകോം ഭീമനായ വാവേയുടെ ഗവേഷണ കേന്ദ്രത്തിൽ തീപിടുത്തം. തെക്കൻ ചൈനീസ് നഗരമായ ഡോൻഗുവാനിലെ കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. വൻ തീപിടുത്തമാണ് ഉണ്ടായതെന്നും മൂന്ന് പേർ മരിച്ചെന്നുമാണ് വിവരം. ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സോങ്ഷാൻ ലേക്ക് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് സോണിലാണ് കെട്ടിടമുള്ളത്. ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. കെട്ടിടത്തിൽ നിന്നും എല്ലാവരെയും ഒഴിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു
إرسال تعليق