അഭയ കേസ്: വിചാരണ നീട്ടരുതെന്ന് സി ബി ഐ ഹൈക്കോടതിയില്‍; വിധിപ്രസ്താവം ചൊവ്വാഴ്ച

കൊച്ചി | അഭയ കേസില്‍ വിചാരണ നീട്ടികൊണ്ട് പോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജിയിലാണ് സിബിഐ നിലപാടറിയിച്ചത്. 27വര്‍ഷം പഴക്കമുള്ള കേസ് ആണ് ഇത്. കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിര്‍ത്തരുതെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

പ്രായമായ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാം. അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ പറഞ്ഞു. വിചാരണ നടന്നേ മതിയാകൂ എന്ന് കോടതിയും അഭിപ്രായപ്പെട്ടു. കാലത്തിന് ഒപ്പം മാറാന്‍ തയ്യാറാകണം എന്നും കോടതിയും വ്യക്തമാക്കി. ഹരജിയില്‍ പ്രതിഭാഗത്തിന്റെ ഭാഗം കൂട്ടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി

Post a Comment

أحدث أقدم