ലോകത്ത് മൂന്നു കോടി കവിഞ്ഞ് കൊവിഡ് ബാധിതര്‍; മരണം 9,98,747

വാഷിംഗ്ടണ്‍ | ആഗോള തലത്തില്‍ മൂന്നു കോടി പിന്നിട്ട് കൊവിഡ് കുതിക്കുന്നു. 3,30,58,750 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസിന്റെ ആക്രമണത്തില്‍ 9,98,747 ജീവനുകളും പൊലിഞ്ഞു. 2,44,11,772 ആണ് ആകെ രോഗമുക്തരുടെ എണ്ണം. നിലവില്‍ 76,48,231 പേര്‍ ചികിത്സയിലുണ്ട്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ 72,87,593 ആണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. 2,09,177 പേര്‍ മരിച്ചു.

കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ 59,92,532 പേരെയാണ് രോഗം പിടികൂടിയത്. 94,534 പേര്‍ മരണപ്പെട്ടു. ബ്രസീലില്‍ 47,18,115 പേര്‍ രോഗബാധിതരായപ്പോള്‍ 1,41,441 പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നു. റഷ്യയില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ 11,43,571 ഉം മരിച്ചവരുടെ എണ്ണം 20,225 ഉം ആണ്.

Post a Comment

أحدث أقدم