കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ച സംഭവം; അറസ്റ്റിലായത് ഡിവൈഎഫ്ഐ യുവ നേതാവ്

പാവപ്പെട്ട വിദ്യാര്ഥികൾക്കുകള്ള സ്‌കോളർഷിപ്പ് അപേക്ഷിക്കാം click here

തിരുവനന്തപുരം: 

കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് ഡി വൈ എഫ്‌ ഐ നേതാവ്. ഡി വൈ എഫ് ‌ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റായ ഷാലുവിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് പാറശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു സംഭവം.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊറോണ സെന്ററിലെ കുളിമുറിയിൽ ഇയാൾ മൊബൈൽ ക്യാമറ ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. കുളിക്കുന്നതിനിടെ ക്യാമറ ശ്രദ്ധയിൽപ്പെട്ട യുവതി വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. Read more നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താം ഈ ആപ്പിലൂടെ click here

ഷലുവും കൊറോണ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊറോണ ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ തയ്യാറാകവെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

 നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താം ഈ ആപ്പിലൂടെ click here

Post a Comment

Previous Post Next Post