മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി | 

മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തി. പുലര്‍ച്ചെ ആറുമണിയോടെ മുന്‍ എംഎല്‍എ എ എം യൂസഫിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് മന്ത്രി എത്തിയത്.ഇപ്പോള്‍ മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്‌

കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.

നേരത്തെ എന്‍ഫോഴ്‌സമെന്റ് മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് എന്‍ഐഎ മന്ത്രിയെ വിളിച്ചുവരുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. എന്‍ഐഎ ഓഫീസിന് മുന്നില്‍ ശക്തമായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌

 

Post a Comment

أحدث أقدم