ശാസ്താംകോട്ട> യൂത്തു കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറിക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചതോടെ ആശങ്കയിലായി ജനങ്ങള്. നൂറു കണക്കിന് പ്രവര്ത്തകര് പങ്കെടുത്ത എംഎല്എ ഓഫീസ് മാര്ച്ചിലും പൊലീസ് സ്റ്റേഷന് മാര്ച്ചിലും കൊല്ലത്ത് നടന്ന കളക്ട്രേറ്റ് മാര്ച്ചിലും പങ്കെടുത്തിട്ടുണ്ട്
Read Android & iPhone IPL LIVE APPLICATION Download ⤵️
കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില് പറത്തിയാണ് കോണ്ഗ്രസ് ഇരുപരിപാടികളും സംഘടിപ്പിച്ചത് .സാമൂഹിക അകലമോ മാസ്കോ ഒന്നും ധരിക്കാതെയാണ് നൂറുകണക്കിനുപേര് പങ്കെടുത്തത് . ഉദ്ഘാടകരായ കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ജനറല് സെക്രട്ടറിയുള്പ്പടെ കോണ്ഗ്രസ് നേതൃത്വത്തിലുള്ള പരിപാടിയില് പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില് പോകേണ്ടതായി വരും പാവപ്പെട്ട വിദ്യാര്ഥികൾക്കുകള്ള സ്‌കോളർഷിപ്പ് അപേക്ഷിക്കാം click here.
സംസ്ഥാന സര്ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ഇകഴ്ത്താന് കെപിസിസി നടപ്പാക്കിയ പദ്ധതിയില് താഴെ തട്ടിലുള്ള പ്രവര്ത്തകര് വരെ ഇരയാകുകയായിരുന്നു. കണ്ടെയിന്മെന്റ് സോണില് നിന്നും കോവിഡ് ബാധിച്ച കുടുംബാംഗങ്ങള് ഉള്ളയിടുത്ത് നിന്നുംവരെ പ്രവര്ത്തകര് പങ്കെടുത്തിരുന്നു. ഇതോടെ കുന്നത്തൂര് നിയോജകമണ്ഡലം വീണ്ടും കോവിഡ് ആശങ്കയിലായി. മൈനാഗപ്പള്ളി , ശൂരനാട് തെക്ക് , ശൂരനാട് വടക്ക്, പോരുവഴി . ശാസ്താംകോട്ട , പടിഞ്ഞാറേ കല്ലട , കിഴക്കേ കല്ലട , കുന്നത്തൂര് , മണ്റോത്തുരുത്ത് , പവിത്രേശ്വരം തുടങ്ങി പഞ്ചായത്തുകളില് നിന്നുള്ളവരാണ് പ്രകടനത്തില് പങ്കെടുത്തത്.
60 വയസിനു മുകളില് പ്രായമായവരും സ്ത്രീകളുമാണ് പങ്കെടുത്തതില് പകുതിയും. രോഗം സ്ഥിതീകരിച്ചതോടെ വലിയ ആശങ്കയിലാണ് ആരോഗ്യ പ്രവര്ത്തകര്.
ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here
إرسال تعليق