രാജ്യത്ത്‌ കോവിഡ്‌ മരണം 80000 ; രോ​ഗികള്‍ 48 ലക്ഷത്തിലേറെ

ന്യൂഡൽഹി
രാജ്യത്ത് കോവിഡ് മരണം എൺപതിനായിരം കടന്നു. രോ​ഗികള് 48 ലക്ഷത്തിലേറെ. 24 മണിക്കൂറില് 94372 രോ​ഗികള്,1114 മരണം. തുടര്ച്ചയായ നാലാംദിനവും 90000 ത്തിലേറെ രോ​ഗികള്. സെപ്തംബർ ഒന്ന് മുതൽ ഇന്ത്യയിൽ ദിവസം ആയിരത്തിലേറെ കോവിഡ്മരണം.

അമേരിക്കയില് ശനിയാഴ്ച 39282 രോ​ഗികള്, 707 മരണം. ബ്രസീലിൽ 31880 രോ​ഗികള്, 800 മരണം. രാജ്യത്ത് 24 മണിക്കൂറില് 79399 രോ​ഗമുക്തര്. ആകെ 37.02 ലക്ഷത്തിലേറെ രോഗമുക്തർ. ചികിത്സയില് 9.73 ലക്ഷം പേര്. ഇതിൽ 2.8 ലക്ഷം മഹാരാഷ്ട്രയില്. കർണാടകയിൽ ഒരു ലക്ഷത്തോളം പേര് ചികിത്സയില്.

വാക്സിൻ അടുത്ത വർഷമെന്ന്
കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യ പാദത്തോടെ പ്രതീക്ഷിക്കാമെന്ന് ആരോഗ്യ മന്ത്രി ഹർഷ്വർധൻ. കൃത്യമായ തീയതി പറയാനാകില്ല. വാക്സിൻ തയ്യാറായാൽ ഏറ്റവും ആവശ്യക്കാർക്ക് മുൻഗണന നൽകും. 

ആയുഷ് മരുന്നുകൾ ഉപയോ​ഗിക്കാം
കോവിഡ് രോഗമുക്തരായവർ തുടർന്നും ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. കോവിഡ് മുക്തരായവരിൽ ക്ഷീണം, ശരീരവേദന, ചുമ, ശ്വാസതടസ്സം തുടങ്ങി പലവിധ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ടുചെയ്യപ്പെടുന്നത് പരിഗണിച്ച് പ്രതിരോധശേഷി കൂട്ടുന്ന ആയുഷ് മരുന്നുകള് ഉപയോ​ഗിക്കാനും മാർഗനിർദേശമിറക്കി.

Post a Comment

أحدث أقدم