തിരുവനന്തപുരം :
മന്ത്രി കെടി ജലീലിനെ എൻഐ എ ചോദ്യം ചെയ്യുന്നത് ഗൗരവതരമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ. ജലീൽ ഒളിച്ച് വയ്ക്കാൻ ഒന്നുമില്ലെങ്കിൽ തലയിൽ മുണ്ടിട്ട് പോകേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി കടിച്ച് തൂങ്ങാതെ രാജി വയ്ക്കണമെന്നും ക്യാബിനറ്റ് പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
إرسال تعليق