സഊദിയില്‍ ചൊവ്വാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

റിയാദ്  | ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യയുണ്ടെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ അബഹ , ഖാമിസ് മുഷയ്ത്, അല്‍-നമാസ്, ബാല്‍ക്കര്‍, ശരത് അബിദ, ദഹ്റാന്‍ അല്‍-ജനൂബ്, അല്‍-ഖര്‍ജ് , ഹാഇല്‍ , അല്‍-മജാരിദ എന്നീ നഗരങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടെയുള്ള മഴയും, ജിസാന്‍,അല്‍-ബഹ തുടങ്ങിയ പ്രവിശ്യകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴക്കും, ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച്ച വരെ മദീന, കിഴക്കന്‍ പ്രവിശ്യ,മക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നേരിയ തോതിലുള്ള മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Post a Comment

أحدث أقدم