കുഞ്ഞാലിക്കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഖുര്ആന് കള്ളക്കടത്തായി വന്നതാണ് എന്ന് ഒരു തരത്തിലും പറയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ ഗതിയിലുള്ള, ഇന്ത്യ ഗവണ്മെന്റിന്റെ വകുപ്പായ കസ്റ്റംസ് ക്ലിയര് ചെയ്ത് എംബസിയിലെത്തിയ കാര്യമാണ്. അതാണ് എംബസി ഇവിടെ വിതരണത്തിന് കൊടുക്കുന്നത്. അതെങ്ങനെയാണ് കള്ളക്കടത്താവുക.
ന്യായമായ മാര്ഗത്തില് അവര് കൊണ്ടുവന്നതല്ലെ, അതിനെ കള്ളക്കടത്തായി ചിത്രീകരിക്കാനാകുമോ, അങ്ങനെ കാണേണ്ടതേ ഇല്ല. എന്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഇത്തരത്തില് പറയാനിടയായത്. ഒരു ഘട്ടത്തില് സ്വര്ണം കടത്താന് ഇത് ഉപയോഗിച്ചു എന്ന് പറയുന്നു. വേറാരു ഘട്ടത്തില് കള്ളക്കടത്താണെന്ന് പറയുന്നു.
നമ്മുടെ അനേകലക്ഷം സഹോദരങ്ങളെ സ്വന്തം ഹൃദയത്തില് സൂക്ഷിക്കുന്നവരാണ് യുഎഇ പോലെരു രാജ്യം. അപ്പോഴവരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കാമോ.വാചകങ്ങള് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here
إرسال تعليق