ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച സംഭവം : നിരവധി തവണ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആർ റിപ്പോർട്ട്‌

തിരുവനന്തപുരം പാങ്ങോട് ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ എഫ്‌ഐആറിന്റെ പകർപ്പിൽ . യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഇരു കൈകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകി. ശേഷം കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവമേൽപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവം പുറത്തു പറഞ്ഞാൽ നിരീക്ഷണം ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേ ദിവസം രാവിലെ 8 മണി വരെ പല തവണ പീഡിപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടർന്ന് ഇന്നലെയാണ് പീഡനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നത്. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവർത്തകൻ പറഞ്ഞത്. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി.

സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിലായി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم