ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റില്‍

കൊല്ലം | അഞ്ചലില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 35കാരന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്.

Read more Android & iPhone IPL LIVE APPLICATION Download ⤵️

മാസങ്ങളോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടി ഇതേക്കുറിച്ച് അമ്മയോട് പറയുകയും അമ്മ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അഞ്ചല്‍ പോലീസിനു കൈമാറി.

Post a Comment

أحدث أقدم