പാലത്തായി പീഡന കേസ്: പ്രതിക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കണ്ണൂര്‍ | പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

Post a Comment

أحدث أقدم