ഉദുമ പടിഞ്ഞാർ സ്വദേശിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി 18 പേർ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിലെ ദുരൂഹതകൾ പുറത്ത് കൊണ്ട് വരുന്നതിന് ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജില്ലാ ജനകീയ നീതി വേദി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ബേക്കൽ പോലീസിൽ ഇര തന്നെ പരാതി നൽകിയിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ബേക്കൽ പോലീസ് ഉദ്യോഗസ്ഥർ നിലകൊണ്ടതെന്നും, ദേശീയ-അന്തർ ദേശീയ ബന്ധങ്ങളുളള മയക്ക് മരുന്ന് മാഫിയയിൽപ്പെട്ടവർ പീഡിക്കപ്പെട്ട സ്ത്രീയെയും, കുടുംബത്തെയും, ഇരക്ക് വേണ്ടി നിലകൊള്ളുന്നവരെയും അപകീർത്തിപ്പെടുത്തി കൊണ്ട് നവ മാധ്യമങ്ങളിൽ സജീവമാകുന്നതും അന്വേഷണ പരിതിയി കൊണ്ട് വരണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മുഖ്യധാര രാഷ്ടീയ പ്രസ്ഥാനങ്ങളെല്ലാം ഒഴിഞ്ഞ് മാറിയ പീഡന കേസിൽ സി.പി.എം.ഏരിയാ കമ്മിറ്റിയുടെയും, വനിത സംഘടനകളുടെയും ഇടപെടൽ ഇത്തരം നീചപ്രവൃത്തികൾക്കെതിരെയുള്ള താക്കീതായി തീരാനും കുറ്റവാളികളെ പിടികൂടാൻ ഉപയുക്തമാകുമെന്നും യോഗം വിലയിരുത്തി.
സൈഫുദ്ദീൻ കെ.മാക്കോട്,, ഹമീദ് ചാത്തങ്കൈ, ഹാരീസ് ബന്നു, ഉബൈദുല്ലാഹ് കടവത്ത്,ബഷീർ കുന്നരിയത്ത്, ഇസ്മായിൽ ചെമ്മനാട് ,എൻ.കെ.ബഷീർ, ബദറുദ്ദീൻ കറന്തക്കാട് എന്നിവർ സംസാരിച്ചു.
Post a Comment