ഉപ്പള:
എസ് എഫ് എഫ് ഉപ്പള ഡിവിഷൻ ഇരുപത്തിയേഴാമത് സാഹിത്യോത്സവ് ഭാഗമായി കലാലയം സംസ്കാരിക വേദി സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ഇന്ന് രാത്രി 8 മണിക്ക് ഓൺലൈൻ വഴി നടക്കും."ഉറുദു: ഉപ്പളയുടെ സാംസ്കാരിക സൗന്ദര്യം" എന്ന പ്രമേയം അടിസ്ഥാനമാക്കി നടക്കുന്ന സംഗമത്തിൽ ഉറുദു ഭാഷ കാസർകോട് ജില്ലയിലെ ഉപ്പളയിൽ ചെലുത്തിയ സ്വധീനം, ഉത്ഭവം, സാംസ്കാരിക കൈമാറ്റം അടക്കമുള്ള വ്യത്യസ്ത വിഷയങ്ങളിൽ പ്രമുഖർ സംവദിക്കും. തഹ്രീഖേ ഉർദു കേരള സംസ്ഥാന സെക്രട്ടറി അസീം മണിമുണ്ട ഉദ്ഘാടനം ചെയ്യും. അനസ് സിദ്ധീഖ് ശിറിയ ചർച്ചകൾ നിയന്ത്രിക്കും. ഹാഫിസ് എൻ കെ എം ബെളിഞ്ച വിഷയാവതരണം നടത്തും.കലാലയം സാംസ്കാരിക വേദി ജില്ലാ കൺവീനർ ഹാരിസ് സഖാഫി കൊമ്പോട്, ഇർഫാദ് മായിപ്പാടി ,മൊയ്തീൻ മാസ്റ്റർ മണ്ണങ്കുഴി തുടങ്ങിയവർ സംസാരിക്കും.നംഷാദ് ബേകൂർ, ഇബ്രാഹിം ഖലീൽ മദനി ആവള, സൈനുദ്ധീൻ സുബൈകട്ട, ബദ്റുൽ മുനീർ സഖാഫി അട്ടഗോളി, അബ്ദുൽ നാസർ ബേകൂർ ,ശഫീഖ് സഖാഫി സോങ്കാൽ,സൈഫുദ്ധീൻ യാഫി ദീനാർ നഗർ, ഇർഫാദ് സുറൈജി സോങ്കാൽ, അഫ്സൽ മുഹമ്മദ് കയർകട്ട തുടങ്ങിയവർ സമ്പന്ധിക്കും.ഖലീൽ സഖാഫി ചിന്നമുഗർ സ്വാഗതവും അബ്ദുൽ അസീസ് അട്ടഗോളി നന്ദിയും പറയും.
إرسال تعليق