കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് മുസ്ലിം ലീഗ് 10 കോടിയുടെ ഉപകരണങ്ങൾ നൽകും

മലപ്പുറം: 
ജില്ലയുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ മുസ്‌ലിം ലീഗിന്റെ കൈത്താങ്ങ്. കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ച് നൽകും. ആദ്യ സഹായം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് കൈമാറും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. എം. ഉമർ എം.എൽ.എ. എന്നിവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.രോഗികളുടെ എണ്ണം കൂടുകയും ചികിത്സാ കേന്ദ്രങ്ങളിലെ ഉപകരണങ്ങളുടെ അഭാവം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിൽ കളക്ടർ കെ. ഗോപാലകൃഷ്ണൻ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയിരുന്നു. 

ഇതിന്റെഅടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ വാങ്ങിനൽകാൻ തീരുമാനിച്ചത്. എം.പിമാർ, എം.എൽ.എമാർ, സഹകരണ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ ഓൺലൈൻ യോഗം ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽത്തന്നെ ലീഗ് എം.പിമാരും എം.എൽ.എമാരും പാർട്ടിയുടെ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളും വികസന ഫണ്ടിൽനിന്ന്‌ സ്പോൺസർഷിപ്പിലൂടെയും സഹായം കൈമാറിയിരുന്നു. എം.പിമാരും എം.എൽ.എമാരും മാത്രം 5.07 കോടി രൂപ നൽകി. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.അതിജീവന കാമ്പയിൽ നടത്തും10 കോടിയോളം രൂപയുടെ ഉപകരണങ്ങൾ ആശുപത്രികളിലേക്കും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്കും വാങ്ങി നൽകാൻ ‘അതിജീവനം കോവിഡ് മോചനത്തിന്, മുസ്‌ലിംലീഗ് കൈത്താങ്ങ്’ എന്ന പേരിൽ കാമ്പയിൽ നടത്തും. Read more: വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️

 എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, അവരുടെ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തിെക്കാണ്ടുള്ള സ്‌പോൺസറിങ്, തദ്ദേശ സ്ഥാപനങ്ങളുടെ വികസനഫണ്ട്, സർവീസ് സഹകരണ ബാങ്കുകളുടെ പൊതുനന്മ ഫണ്ട്, ഇത്തരം കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സഹകരണ ബാങ്കുകളുടെ മറ്റ് ഫണ്ടുകൾ, കെ.എം.സി.സി. അടക്കമുള്ള പോഷക സംഘടനകളുടെ സ്‌പോൺസറിങ് എന്നിവയിലൂടെ പണം കണ്ടെത്തും. ഈ രീതിയിൽ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സർക്കാറിൽനിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് കളക്ടർ അറിയിച്ചതായും നേതാക്കൾ പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കോക്കൂർ, എം.എ. ഖാദർ, എം. അബ്ദുല്ലക്കുട്ടി, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, ഇസ്മയിൽ പി. മൂത്തേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم