കുടുംബശ്രീയുടെ 20,000 രൂപ പലിശ രഹിത വായ്പ ലഭിയ്ക്കുന്നത് എങ്ങനെ?

കേരള സംസ്ഥാന സർക്കാരിൻറെ കൊറോണ പ്രത്യേക പാക്കേജ് പ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ വരെ പലിശ രഹിത വായ്പ പ്രഖ്യാപിച്ചിരുന്നു. ഈ വായ്പാ പദ്ധതിയ്ക്ക് അനുമതി നൽകി ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. പദ്ധതി പ്രകാരം ആർക്കൊക്കെയാണ് ഈ പലിശ രഹിത വായ്പ ലഭിയ്ക്കുന്നത്?


ഇതിൻറെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്നറിയാം

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്നു പേരിട്ടിരിയ്ക്കുന്ന വായപാ പദ്ധതി വഴി 2000 കോടി രൂപ ജനങ്ങളിലേക്ക് എത്തിയ്ക്കും എന്നാണ് സൂചന. കൊവിഡ് 19 മൂലം കുടുംബശ്രീ പ്രവർത്തകർക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിയ്ക്കുകയാണ് ലക്ഷ്യം. 5,000 രൂപ മുതൽ 20,000 രൂപ വരെ ഇത്തരത്തിൽ വായ്പ നൽകും.

വായ്പാ നിബന്ധനകൾ

*2019 ഡിസംബർ 31ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്കാണ് വായ്പ ലഭിയ്ക്കുക
*അയൽക്കൂട്ടങ്ങൾ വായ്പ എടുത്തിട്ടുള്ള ബാങ്കുകൾ വഴിയാണ് വായ്പ അനുവദിയ്ക്കുക ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ സേവിങ്സ് അക്കൌണ്ട് ഉള്ള ബാങ്കുകൾ മുഖേനയാകും വായ്പ നൽകുക.
(ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയോ, നിലവിലുള്ള വായ്പകളുടെ പരിധിയോ ഉയർത്തിയാണ് ലോൺ അനുവദിയ്ക്കുക.)
*ആറു മാസം മോറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി. മോറട്ടോറിയം കാലാവധിയ്ക്ക് ശേഷം വായ്പാ തുക തിരിച്ചടയ്ക്കണമെങ്കിലും പലിശ സബ്സിഡി സർക്കാർ നൽകും.
*സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളമോ പെൻഷനോ വാങ്ങുന്നവർ, പ്രതിമാസം 10,000 രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർ തുടങ്ങിയവർക്ക് വായ്പ ലഭിയ്ക്കില്ല.അതേ സമയം സാമൂഹിക പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ വായ്പ വാങ്ങുന്നതിന് തടസമില്ല

Post a Comment

أحدث أقدم