ടാറ്റ അള്‍ട്രോസ്

2020 ആദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ വാഹനമാണ് ടാറ്റ അള്‍ട്രോസ്. കടല്‍ പക്ഷി എന്ന് കമ്പനി വിശേഷിപ്പിച്ച അള്‍ട്രോസ് ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ അഞ്ച് സ്റ്റാര്‍ സുരക്ഷയുള്ള ഹാച്ച്ബാക്ക് എന്ന പദവിയാണ് ഇതിന് കാരണം. ഏറ്റവും താഴ്ന്ന വേരിയന്റുമുതല്‍ ഉയര്‍ന്ന വേരിയന്റില്‍ വരെ ഒരുപോലെ സുരക്ഷ നല്‍കുന്നു.

മാരുതി ബലേനോയും ഹുണ്ടായി ഐ20യും അടക്കി വാണ് സെഗ്മെന്റിപ്പോള്‍ അള്‍ട്രോസ് കീഴടക്കി കൊണ്ടിരിക്കുകയാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് വാഹനം ലഭ്യമാവുക. 5.44 ലക്ഷം മുതല്‍ 8.95 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. 25 കിലോമീറ്റര്‍ മെെലേജ് കമ്പനി ഡിസല്‍ മോഡലിന് വാഗ്ദാനം ചെയ്യുന്നു.
കിയ സോണറ്റ്
ഹുണ്ടായ് വെന്യൂവിന്റെ പ്ലാറ്റ്ഫോമില്‍ കിയ അവതരിപ്പിച്ച സബ് ഫോര്‍ മീറ്റര്‍ എസ്‌യൂവിയാണ് സോണറ്റ്. 6,71,000 രൂപയാണ് അവതരണ വില. വൈവിധ്യമാർന്ന 17 പതിപ്പുകളാണ് സോണറ്റിനുള്ളത്. രണ്ടു പെട്രോൾ എഞ്ചിനുകളും രണ്ട് ഡീസൽ എഞ്ചിനുകളും ഇതിൽ ഉൾപ്പെടുന്നു. ആഡംബരത്തിന്റെ പ്രതീകമാണ് കിയാ സോണറ്റ്.

10. 25 ഇഞ്ച് (26.03 സെന്റീമീറ്റർ) എട്ട് ഡി ടച്ച് സ്ക്രീൻ, വൈറസിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷണം നല്കുന്ന സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, ബോസ് സെവൻ- സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവർ- പാസഞ്ചർ സീറ്റ്, 4.2 ഇഞ്ച് കളർ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട് ഫോൺ ചാർജർ എന്നിവയെല്ലാം കിയാ സോണറ്റിന്റെ സവിശേഷതകളാണ്.

മഹീന്ദ്ര ഥാര്‍ 2020
ഏറെക്കാലമായി വാഹന പ്രേമികള്‍ ആകാംക്ഷയോടെയും കാത്തിരുന്ന മഹീന്ദ്രയുടെ 2020 മോഡല്‍ ഥാര്‍ . സാങ്കേതികവിദ്യയിലും സുരക്ഷാ നിലവാരത്തിലും വൻകുതിച്ചു ചാട്ടമാണ് പുത്തൻ ഥാർ. അതേസമയം തന്നെ ഥാറിന്റെ ഓഫ് റോഡ് ക്ഷമതയിലോ പാരമ്പര്യത്തിന്റെ പകിട്ടുള്ള രൂപകൽപനയിലോ വിട്ടുവീഴ്ചയൊന്നും കമ്പനി ചെയ്തിട്ടില്ല. ഓഫ് റോഡ് പ്രേമികളെ മാത്രമല്ല ഓണ്‍റോഡ് എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണടച്ച് വാങ്ങിക്കാന്‍ കഴിയുന്ന ഒന്നാണ് പുത്തന്‍ ഥാര്‍. പഴയ ഥാറിനേക്കാള്‍ അല്‍പ്പം വലിയ വാഹനമാണ്. മുന്‍വശം പൂര്‍ണമായും അഴിച്ചു പണിഞ്ഞു.

ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്‌പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍, വശങ്ങള്ക്ക് പ്രൗഡി തോന്നിപ്പിക്കുന്ന ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, വലിയ സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ്, 18 ഇഞ്ച് അലോയി വീല്‍ . മുന്നിലേതിന് സമാനമായ പിന്‍ ബംമ്പര്‍, ഡോറിന്റെ മധ്യഭാഗത്തുള്ള സ്പെയര്‍ ടയര്‍, പുത്തന്‍ ഡിസൈനില്‍ ചെത്തിമിനുക്കിയ ടെയ്ല്‍ ലാമ്പ് എന്നിവയാണ് പുറം മോഡിയെ ആകര്‍ഷകമാക്കുന്നത്.

ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ, മികച്ച ഫിനിഷിലുള്ള എസ് വെന്റുകള്‍, പുതിയ സ്റ്റീയറിംങ് വീല്‍, സ്പോര്‍ട്ടി ഇന്റീരിയര്‍, പുത്തന്‍ ലെതര്‍ സീറ്റുകളും ഉള്‍ഭാഗം മികച്ചതാക്കുന്നു. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 9.80 മുതല്‍ 13.75 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

ഹ്യുണ്ടായി ക്രെറ്റ

ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറയെ മാര്‍ച്ചിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവതരിപ്പിച്ചത്. കിയ സെല്‍റ്റോസിന് കരുത്തേകുന്ന എന്‍ജിനാണ് രണ്ടാം തലമുറ ക്രെറ്റയിലും. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍. ചില ടോപ് വേരിയന്റുകളില്‍ സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, ക്രമീകരിക്കാവുന്ന പവേര്‍ഡ് മുന്‍ സീറ്റുകള്‍, ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവ ഉണ്ട്. 9.85 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.
വിറ്റാര ബ്രെസ

2016‑ലെ ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി പുറത്തിറക്കിയ വിറ്റാര ബ്രെസ എസ്‌യുവി പക്ഷെ കോംപാക്ട് എസ്‌യുവി സെഗ്മെന്റിങ്ങിന്റെ സമവാക്യങ്ങൾ തന്നെ പൊളിച്ചെഴുതി. 2020 വിറ്റാര ബ്രെസയുടെ പ്രധാന ആകർഷണം തന്നെ പെട്രോൾ എൻജിൻ ആണ്. സിയാസ്, എർട്ടിഗ, എക്‌സ്എൽ6 ഇനീ മോഡലുകളെ ചലിപ്പിക്കുന്ന 6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5‑ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ തന്നെയാണ് വിറ്റാര ബ്രെസയിലും ഇടം പിടിച്ചിരിക്കുന്നത്.

5‑സ്പീഡ് മാന്വൽ, 4‑സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ സിയാസ്, എർട്ടിഗ മോഡലുകളിൽ ഉപയോഗിക്കുന്ന 48V ഷ്വസ് മൈൽഡ് ഹൈബ്രിഡ് സംവിധാനം പക്ഷെ 4‑സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് മാത്രമായി മാരുതി സുസുക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ് . പുത്തൻ ഡിസൈനിൽ 16-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് എക്സ്റ്റീരിയർ മാറ്റങ്ങൾ. പരിഷ്കരിച്ച സ്മാർട്ട്പ്ലേയ് സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ എന്നിവയാണ് ഇന്റീരിയറിലേ കൂട്ടിച്ചേർക്കലുകൾ. 7.39 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്
إرسال تعليق