ഐ.പി.എല്‍ 2020; മുമ്പന്മാര്‍ നേര്‍ക്കു നേര്‍, കളി ഷാര്‍ജയിലും അബുദാബിയിലും

ഐ.പി.എല്‍ 13ാം സീസണില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ മുമ്പന്മാരായവര്‍ നേര്‍ക്കു ഏറ്റമുട്ടും. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. അബുദാബിയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം.

ഈ സീസണില്‍ ഇരുടീമും രണ്ടു ജയവും ഒരു തോല്‍വിയുമായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയ കരുത്തില്‍ ബാംഗ്ലൂര്‍ എത്തുമ്പോള്‍ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റനാണ് സ്മിത്തും കൂട്ടരും ഇറങ്ങുന്നത്.

കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 21 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും രാജസ്ഥാന്‍ ജയിച്ചു. എട്ട് മത്സരം ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ ഫലം കാണാതെ ഉപേക്ഷിച്ചിരുന്നു. 2014 യു.എ.ഇയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കോഹ്‌ലിപ്പടയെ രാജസ്ഥാന്‍ കീഴടക്കിയിരുന്നു

ഇന്നത്തെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായ ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതിന്റെ കരുത്തില്‍ കൊല്‍ക്കത്ത ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയാണ് ഡല്‍ഹി എത്തുന്നത്. പരിക്ക് ഭേദമായി അശ്വിന്‍ ഡല്‍ഹി നിരയില്‍ തിരിച്ചെത്തിയേക്കും.

കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 25 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 എണ്ണത്തിലും ജയം കൊല്‍ക്കത്തയ്ക്കായിരുന്നു. 11 എണ്ണത്തില്‍ ഡല്‍ഹി ജയിച്ചപ്പോല്‍ ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിച്ചിരുന്നു. 2014 യു.എ.ഇയില്‍ ഇരുടീമം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ഡല്‍ഹിക്കായിരുന്നു. ഷാര്‍ജയിലെ ചെറിയ സ്‌റ്റേഡിയത്തില്‍ ഇന്ന് മികച്ചയൊരു ബാറ്റിംഗ് വെടിക്കെട്ട് ഉറപ്പിക്കാം.

Post a Comment

أحدث أقدم