അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ രാജസ്ഥാന് ഇന്നത്തെ മത്സരം വിജയിച്ചേ തീരു. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച ഡല്‍ഹിയെ പിടിച്ചു കെട്ടാന്‍ രാജസ്ഥാന്‍ ഏറെ വിയര്‍ക്കും. ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായ ഷാര്‍ജയിലാണ് മത്സരമെന്നത് രാജസ്ഥാന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. കാരണം, രാജസ്ഥാന്‍ ഈ സീസണില്‍ നേടിയ രണ്ട് വിജയവും ഷാര്‍ജയില്‍വെച്ചായിരുന്നു. ചെന്നൈയേയും പഞ്ചാബിനേയുമാണ് രാജസ്ഥാന്‍ ഇവിടെ തോല്‍പ്പിച്ചത്. എന്നാല്‍ ഷാര്‍ജയ്ക്ക് പുറത്തു നടന്ന മൂന്ന് മത്സരങ്ങളിലും രാജസ്ഥാന്‍ തോറ്റു.
ഷാര്‍ജയ്ക്ക് പുറത്ത് കളിച്ച മത്സരങ്ങളില്‍ സ്മിത്തും സഞ്ജു സാംസണും ബാറ്റിംഗില്‍ പരാജയമായതാണ് രാജസ്ഥാന് തിരിച്ചടിയായത്. എന്നാല്‍ കളി ഷാര്‍ജയില്‍ നടക്കുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
Steve Smith wins the toss and @rajasthanroyals will bowl first against @DelhiCapitals at Sharjah.#Dream11IPL pic.twitter.com/rPgvKI2XbH
— IndianPremierLeague (@IPL) October 9, 2020
ഈ സീസണില്‍ മികച്ച ഫോമിലുള്ള രാജസ്ഥാന് എല്ലാം സ്റ്റേഡിയവും ഒന്നുപോലെയാണ് എന്നതാണ് ശ്രദ്ധേയം. കളിച്ച് അഞ്ച് കളിയില്‍ നാലിലും അവര്‍ ജയിച്ചു. ടീമിലുള്ള എല്ലാവരും തരക്കേടില്ലാതെ ഫോം നിലനിര്‍ത്തുന്നതാണ് ഡല്‍ഹിയ്ക്ക് ആശ്വാസം നല്‍കുന്നത്. ധവാനും പൃഥ്വി ഷായും ശ്രേയസ് അയ്യരും പന്തും സ്റ്റോയിനിസും സാഹചര്യത്തിനൊത്ത് ഉയരുന്നത് ടീമിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. റബാഡ നയിക്കുന്ന ബോളിംഗ് നിരയും സുശക്തം.
കളിക്കണക്കണക്കു നോക്കിയാല്‍ ഇരിടീമും 20 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 11 ലും ജയം രാജസ്ഥാനായിരുന്നു. 9 എണ്ണത്തില്‍ ഡല്‍ഹി ജയിച്ചു. സഞ്ജുവിന് രണ്ട് ക്യാച്ച് കൂടി നേടാനായാല്‍ 50 ക്യാച്ച് പൂര്‍ത്തിയാക്കും.
إرسال تعليق