കഴിഞ്ഞവർഷം കാണാതായത് 2.48 ലക്ഷം സ്ത്രീകളെയും 73,138 കുട്ടികളെയും

ന്യൂഡൽഹി: 
രാജ്യത്ത് കഴിഞ്ഞവർഷം കാണാതായത് 2,48,397 സ്ത്രീകളെയും 73,138 കുട്ടികളെയും. ഇതിൽ 52,049 പെൺകുട്ടികളും 101 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടും. ദേശീയ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം മുൻവർഷത്തേക്കാൾ ഒമ്പതുശതമാനത്തോളം വർധനയാണ് ഇക്കാര്യത്തിലുള്ളത്. കാണാതായ സ്ത്രീകളിൽ 25,448 പേരെയും കുട്ടികളിൽ 1,885 പേരെയും കണ്ടെത്താനായില്ല. കേരളത്തിൽ കഴിഞ്ഞവർഷം 1061 പെൺകുട്ടികളെ കാണാതായി. ഇതിൽ 1007 പേരെയും (94.9 ശതമാനം) കണ്ടെത്തി. കാണാതായ 1131 ആൺകുട്ടികളിൽ 1054 പേരെയും (93.2 ശതമാനം) കണ്ടെത്താനായി. 
പെൺകുട്ടികൾ കൂടുതലായി കാണാതായ സംസ്ഥാനങ്ങൾ മധ്യപ്രദേശ് (8572), പശ്ചിമബംഗാൾ (6499), ബിഹാർ (5935), തമിഴ്നാട് (3324) എന്നിവയാണ്. കേരളത്തിൽ 8844 സ്ത്രീകളെയാണ് കഴിഞ്ഞവർഷം കാണാതായത്. ഇതിൽ 451 പേരെ കണ്ടെത്താനായില്ല. സ്ത്രീകളെ കൂടുതലായി കാണാതായത് മഹാരാഷ്ട്ര (36777), മധ്യപ്രദേശ് (30780), പശ്ചിമബംഗാൾ (30547) എന്നിവിടങ്ങളിലാണ്. 
നിങ്ങളുടെ ഗ്രൂപ്പിൽ വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ

Post a Comment

أحدث أقدم