500 രൂപ മാത്രം, പേപ്പർ കൊണ്ടു കോവിഡ് അറിയാം: കണ്ടുപിടുത്തവുമായി ഇന്ത്യൻ ഗവേഷകർ

ലോകം മുഴുവന്‍ വ്യാപകമായി കൊറോണ വൈറസ് പടർ്നനുപിടിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിൻ്റെ പലഭാഗത്തും സാമുഹി വ്യാപനം നടന്നുകഴിഞ്ഞു. ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗവ്യാപനം വലിയ പ്രതിസന്ധിയാണ് വരുത്തിവയ്ക്കുന്നത്. 
RELATED POSTS :
കോവിഡ് രോഗ പരിശോധനയാണ് നിലവിൽ നേരിടുന്ന മറ്റൊരു പ്രശ്നം. രോഗവ്യാപനം കൂടിയതോടെ കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നത് എത്രയയും വേഗത്തില്‍ അറിയുക എന്നതുമാത്രമാണ് കോവിഡിനെ ചെറുകക്ാനുള്ള ഏക മാർഗ്ഗവും. 

ഇതിനിടെ ഇക്കാര്യത്തില്‍ വിപ്ലവകരമായ കണ്ടുപിടുത്തം നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗവേഷകർ. ഇന്ത്യന്‍ ഗവേഷകരിലൂടെ  വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിങ് കിറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. 

ലോകത്തിലെ ആദ്യത്തെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇതിന് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം. വെറും 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പര്‍ സ്ട്രിപ്പിന് ‘ഫെലുദ’ എന്നാണ് പേരിട്ടിരിക്കുന്നത്. ജീന്‍ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പര്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചത്. 
സ്വകാര്യ ലാബുകളില്‍ അടക്കം 2,000 ആളുകളില്‍ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി. കൂട്ടത്തില്‍ നേരത്തെ തന്നെ കോവിഡ് പോസിറ്റീവായ ആളും ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണത്തില്‍ ഫെലുദ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലര്‍ത്തുന്നുവെന്നും 96 ശതമാനത്തോളം സംവേദനക്ഷമതയും പുലര്‍ത്തുന്നുവെന്നും തെളിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഡല്‍ഹി ആസ്ഥാനമായ സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നില്‍ പ്രവർത്തിക്കുന്നത്. 

Post a Comment

أحدث أقدم