രാജ്യത്ത് കൊവിഡ് ബാധിതര്‍ 65 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,829 പുതിയ കേസുകളും 940 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65,49,374 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.

9,37,625 പേര്‍ ചികിത്സയില്‍ കഴിയുന്നു. 55,09,967 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1,01,782 ആണ്.

രോഗമുക്തി നിരക്കിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 84.14 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.55 ശതമാനവും. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 14.32 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

Post a Comment

أحدث أقدم