ഏഴ് വർഷമായി രാജ്യത്തെ രാഷ്ട്രീയപാർടികൾക്ക് കോർപറേറ്റുകളിൽനിന്ന് ലഭിച്ച സംഭാവനകളിൽ 82 ശതമാനവും ബിജെപിക്ക്. 2012–-13 മുതൽ 2018–-2019 വരെയുള്ള 2818 കോടി സംഭാവനയില് ബിജെപിക്ക് കിട്ടിയത് 2319 കോടിയെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് വെളിപ്പെടുത്തി. Read it:
കോൺഗ്രസിന് 376 കോടിയും എൻസിപിക്ക് 70 കോടിയും തൃണമൂൽ കോൺഗ്രസിന് 45 കോടിയും ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായ 2018–-19ൽ കോർപറേറ്റുകൾ നല്കിയ 876.10 കോടിയില് 698 കോടിയും ലഭിച്ചത് ബിജെപിക്ക്. 2013–-14ൽ കോർപറേറ്റുകൾ സംഭാവന നൽകിയ 224.61 കോടിയിൽ 157 കോടിയും ബിജെപിക്ക് കിട്ടി.
മോഡിസർക്കാർ 2018ൽ ഇലക്ടറൽ ബോണ്ട് സമ്പ്രദായം ആവിഷ്കരിച്ചതോടെ കൂടുതൽ സംഭാവനകളും ഈ രീതിയിലായി. 2018–-19ൽ ബിജെപി സമാഹരിച്ച 2,410 കോടി രൂപയിൽ 1,450 കോടി രൂപയും ബോണ്ടുകൾ വഴി.
സംഭാവന നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലാണ് ഇലക്ടറൽ ബോണ്ട് സംവിധാനം. 10 ലക്ഷം രൂപമുതൽ മുകളിലേക്കുള്ള തുകയുടെ ബോണ്ടുകളാണ് കൂടുതലും വാങ്ങുന്നത്.
إرسال تعليق