എട്ടു കണ്ണുകള്‍, മുഖത്തിന് നീലനിറം; അപൂര്‍വ്വയിനം ജീവി, ചിത്രങ്ങള്‍

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ പുതിയ ഇനം എട്ടുക്കാലിയെ കണ്ടെത്തി. വെയിൽസിലെ താമസക്കാരിയായ അമാൻഡാ ഡി ജോർജ് എന്ന സ്ത്രീയാണ് വീട്ടിൽ പ്രത്യക്ഷപ്പെട്ട സുന്ദരൻ എട്ടുകാലിയെ കണ്ടെത്തിയത്.നീല നിറമുളള ഈ എട്ടുകാലിക്ക് എട്ടു കണ്ണുകളാണ് ഉളളത്. ചാടി കളിക്കുന്ന ഈ ജമ്പിങ് എട്ടുകാലിയെ പഠനവിധേയമാക്കി കൊണ്ടിരിക്കുകയാണ്.

RELATED POSTS : മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️

പതിനെട്ട് മാസം മുമ്പാണ് ഈ എട്ടുകാലിയെ ആദ്യമായി അവർ കണ്ടെത്തുന്നത്. വീണ്ടും ഈ എട്ടുകാലി ശ്രദ്ധയില്‍പ്പെട്ടതോടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. എട്ടുകാലി വിദഗ്ധരുടെ നിര്‍ദേശം അനുസരിച്ച് ആഴ്ചകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഇതിനെ പിടിച്ച് ചെറിയ കണ്ടെയ്‌നറിലാക്കി. തുടര്‍ന്ന് വിദഗ്ധ പഠനത്തിനായി മെല്‍ബണിലെ എട്ടുകാലി വിദഗ്ധനായ ഷുബര്‍ട്ടിന് കൈമാറി.


ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും കാണപ്പെടുന്ന ‘ചാടുന്ന ചിലന്തി’(Jumping spider)കൾ ഉൾപ്പെട്ട ജോട്ടസ്(Jotus) എന്ന ജനുസിന്റെ ഭാഗമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ചിലന്തിയെന്നാണ് പ്രാഥമികനമായി കണ്ടെത്തൽ. ചാടുന്ന ചിലന്തികൾ മനുഷ്യർക്ക് ദോഷമുണ്ടാക്കുന്നില്ല. ഇരയെ ആക്രമിക്കുമ്പോൾ അവർ വിഷം കുത്തിവെക്കുന്നു. ഇണകളെ ആകർഷിക്കാനായി മുള്ളുകളോടുകൂടിയ മുൻകാലുകൾ ഉപയോഗിച്ച് നൃത്തം ചെയ്യുന്നു.

വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️

Post a Comment

أحدث أقدم