ഇന്ന് സംസ്ഥാനത്ത് 8135 കൊവിഡ് രോഗികൾ; 29 മരണങ്ങൾ

തിരുവനന്തപുരം:
 സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 29 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 7013 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 730 പേരാണ്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്.
കൊവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിൽ 59,157 സാമ്പിളുകൾ പരിശോധന നടത്തി. 2,828 പേരാണ് രോഗമുക്തരായത്. 72,339 പേർ ചികിത്സയിലുണ്ട്.
എല്ലാവർക്കും ഷെയർ ചെയ്യണേ
നിങ്ങളുടെ ഗ്രൂപ്പിൽ വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ

Post a Comment

أحدث أقدم