ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

ബേക്കല്‍ | കാസര്‍കോട്ടെ പൂച്ചക്കാട്ട് ചെറിയ പള്ളിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൂച്ചക്കാട്ട് തെക്കുപ്പുറത്തെ പരേതനായ ഹമീദിന്റെ മകന്‍ അന്‍സാര്‍ (22) ആണ് മംഗലാപുരം ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചത്.

രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന കൊളവയല്‍ റഷീദിന്റെ മകന്‍ സഫയര്‍ (18 ) നും സുഹൃത്തിനുമാണ് പരുക്കേറ്റത്. ഇവരെ
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം.

Post a Comment

أحدث أقدم