സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് കേരളത്തിൽ

ന്യൂഡൽഹി .

 രാജ്യത്ത് ഒരു കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് കേരളത്തിൽ. കേന്ദ്രം ബുധനാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 0.34 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. ദേശീയ ശരാശരി 1.51 ശതമാനം. ഒരു ശതമാനത്തിൽ താഴെ കോവിഡ് മരണനിരക്ക് ഒമ്പത് സംസ്ഥാനത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും മാത്രമാണ്. കേരളത്തേക്കാൾ കുറവ് മരണനിരക്ക് മിസോറമിലും ദാദ്ര–- നഗർഹവേലിയിലും അരുണാചലിലും മാത്രം.

READ ALSO:നബിദിനം സ്പെഷ്യൽ CLICK HERE

രാജ്യത്ത് കോവിഡ് രോഗബാധിതർ 77 ലക്ഷം പിന്നിട്ടപ്പോൾ മരണം 1.16 ലക്ഷത്തിലേറെയായി. 24 മണിക്കൂറിൽ 54,044 പുതിയ രോഗികളും 717 മരണവും. മരണത്തിൽ 29 ശതമാനം മഹാരാഷ്ട്രയിലാണ്–- 213. കർണാടകം–- 66, ബംഗാൾ–- 61, തമിഴ്നാട്–- 50, ഛത്തീസ്ഗഢ്–- 50, ഡൽഹി–- 40, യുപി–- 29, ആന്ധ്ര–- 28, മധ്യപ്രദേശ്–- 25 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മരണം. 24 മണിക്കൂറിൽ 61,775 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 67.95 ലക്ഷം കടന്നു.

ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാതെ 2020 ഐപിഎൽ എങ്ങനെ കാണാം?

Post a Comment

أحدث أقدم