സംസ്ഥാനത്ത് പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല; ഉദ്യോഗാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

സംസ്ഥാനത്ത് പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു. അതേസമയം ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും പിഎസ്‌സി നിര്‍ദ്ദേശം നല്‍കുന്നു.

ശനിയാഴ്ച മുതൽ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ ഈ നിര്‍ദ്ദേശം. നാളെ മുതൽ ഒക്ടോബര്‍ 31 വരെയാകും പുതിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നിലവിൽ വരുന്നത്.

Post a Comment

أحدث أقدم