മുഹമ്മദ് നൗഫൽ സഖാഫിക്ക് ഡോക്ടറേറ്റ്

കോഴിക്കോട് :
 മുഹമ്മദ് നൗഫൽ സഖാഫിക്ക് ഹൈദരാബാദ്  ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ഡോക്ടറേറ്റ് ലഭിച്ചു.

‘ശൈഖ് മുതവല്ലി ശഅറാവിയുടെ ഗ്രന്ഥങ്ങളിലെ സാഹിതീയ സവിശേഷതകൾ’ എന്ന വിഷയത്തിൽ ഡോ. സയ്യിദ് റാശിദ് നസീമിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. മർകസ് ശരീഅ കോളേജിൽ നിന്ന് 2008ൽ രണ്ടാം റാങ്കോടെയാണ് നൗഫൽ സഖാഫി തഖസ്സുസ് പഠനം പൂർത്തിയാക്കിയത്. മഞ്ചേരി ഹികമിയ്യ ദഅ്‌വ കൊളജില്‍ നിന്ന് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഉപരിപഠനത്തിനായി ജാമിഅ മര്‍കസിലെത്തിയത്.

വേങ്ങര കുറ്റാളൂര്‍ ആല്‍പറമ്പില്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍- ആയിഷ ദമ്പതികളുടെ മകനാണ്.

Post a Comment

أحدث أقدم