പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു


ചെന്നൈ : 

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. മധുരയിലാണ് സംഭവം. ആമസോണിൽ വൻ ഓഫാറുകൾ ലഭിക്കാൻ CLICK HERE 

കല്ലുപെട്ടിയിലെ രാജലക്ഷ്മി ഫയർവർക്‌സിലാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കം നിർമ്മിക്കുന്നതിനായി വെടിമരുന്ന് കലർത്തുന്നതിനിടെ തീ പടരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തീ കെട്ടിടത്തിൽ സൂക്ഷിച്ച പടക്കങ്ങളിലേക്ക് പടരുകയായിരുന്നു.

നബിദിനം സ്പെഷ്യൽ CLICK HERE

പൊട്ടിത്തെറിയിൽ കെട്ടിടം പൂർണ്ണമായും തകർന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. വിരുദുനഗർ, ശ്രിവിലിപുതുർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഫ്ലികാർട്ടിലെ വൻ ഓഫാറുകൾ ഇവയാണ്  CLICK HERE

Post a Comment

أحدث أقدم