മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫ. ഗാന്ധിയുടെ 151ാം ജന്മ വാർഷിക ദിനത്തിൽ പ്രത്യേക എൽഇഡി ഷോ നടത്തിയാണ് ഗാന്ധിജിക്ക് ബുർജ് ഖലീഫ ആദരമർപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഗാന്ധി സന്ദേശങ്ങളും അദ്ദേഹത്തിന്റെ കൂറ്റൻ ചിത്രങ്ങളും പ്രദർശിപ്പിച്ച ബുര്‍ജ് ഖലീഫ വർണവെളിച്ചത്തിൽ പരിലസിച്ചു.
ഇന്ത്യന്‍ എംബസിയും, അബുദാബി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഷോ തത്സമയം പ്രദർശിപ്പിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിലായി 151 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ഗാന്ധിജിയുടെ ജന്മദിനം ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ആചരിക്കുന്നതിന് നിര്‍ദേശം നല്കിയ ഇമാര്‍ പ്രോപ്പര്‍ട്ടീസിനെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചിട്ടുണ്ട്.
إرسال تعليق