സര്‍ക്കാറിനെതിരായ സമരം തുടരുമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം | സര്‍ക്കാറിന് എതിരായ സമരത്തില്‍ നിന്ന് യുഡിഎഫ് ഒളിച്ചോടിയിട്ടില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

ഒക്‌ടോബര്‍ 12ന് എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സമരം നടത്തും. ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാകില്ലെന്നും അഞ്ച് പേര്‍ വീതമേ സമരത്തില്‍ പങ്കെടുക്കുകയുള്ളൂവെന്നും യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളെ അറിയിച്ചു.

Post a Comment

أحدث أقدم