കൺതടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും കൺതടങ്ങളിൽ കറുപ്പ് ഉണ്ടാകാം. കൺതടങ്ങളിലെ കറുത്ത പാട് മാറ്റാൻ പല വഴികളും തിരയുന്നവരുണ്ട്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒരു മാർഗം നമുക്ക് പരിചയപ്പെടാം.

വെള്ളരിക്ക കൺതടത്തിലെ കറുത്ത പാട് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ്. വെള്ളരിക്കയോടൊപ്പം കറ്റാർവാഴ ജെല്ലും കൂടി ചേർത്താൽ ഫലം ഇരട്ടിയാണ്.

ചർമ്മത്തിലെ കരുവാളിപ്പ്, ചുളിവ്, കറുത്ത പാടുകൾ എന്നിവയൊക്കെ മാറാൻ കറ്റാർവാഴ ജെല്ല് സഹായിക്കും. ഇത് രണ്ടും കൂടി മിശ്രിതമാക്കിയ ശേഷം കൺതടത്തിൽ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നത് ഫലം നൽകും
إرسال تعليق