ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ഉത്തരവ്

തിരുവനന്തപുരം: 
ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ചുമത്തുന്നതിന് പിന്നാലെ ലൈസൻസ് റദ്ദാക്കാനും ഉത്തരവ് ഇറക്കി. ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാറാണ് ഉത്തരവിട്ടത്. നവംബർ ഒന്നിന് ഈ ഉത്തരവ് നിലവിൽ വരുന്നതായിരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിചില്ലെങ്കിൽ ലൈസൻസ് മൂന്നു മാസത്തേക്ക്  റദ്ദാക്കാനാണ് ഉത്തരവിൽ പറയുന്നത്. വാഹനത്തിന്റെ പുറകിൽ  ഇരുന്ന് യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയിരിക്കും. ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയായിരിക്കും ഈടാക്കുന്നതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി

Post a Comment

أحدث أقدم