പ്രമേഹ രോഗികളിൽ കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നേക്കാവുന്ന രോഗാവസ്ഥയ്ക്ക് ആദ്യമായി മരുന്നു കണ്ടെത്തി ഇന്ത്യൻ കമ്പനി. പ്രമേഹ പാദ അൾസർ (ഡയബറ്റിക് ഫൂട്ട്) രോഗത്തിന് പ്രതിവിധിയായാണ് വോക്സ്ഹീൽ എന്ന മരുന്ന് തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇന്ത്യൻ വിപണിയിൽ ഒക്ടോബർ മുതൽ ലഭ്യമായി തുടങ്ങി. ഇരട്ട പ്രവർത്തനഫലം നൽകുന്ന ഈ മരുന്ന് ആഗോള തലത്തിൽ ലക്ഷക്കണക്കിനു പ്രമേഹ രോഗികളെ കാൽപാദം മുറിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിക്കുന്നതാണ്. ജർമൻ കമ്പനിയായ സൈറ്റോടൂൾസുമായി ഇന്ത്യൻ കമ്പനിയായ സെന്റോർ ഫാർമസ്യൂട്ടിക്കൽസാണ് 15 വർഷമായി നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപെട്ടു.
ശരീരത്തിൽ പുരട്ടാവുന്ന വോക്സ്ഹീൽ ഡൈപെറോക്സോക്ലോറിക് ആസിഡ് എന്ന എൻസിഇ അടങ്ങിയതാണ്. ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് ബാക്ടീരിയകളെ പ്രതിരോധിക്കുകയും, മുറിവുകളെ പൂർണമായും ഉണയ്ക്കുന്ന ഫൈബ്രൊബ്ലാസ്റ്റ് കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഇരട്ട പ്രവർത്തന ശേഷിയും വോക്സ്ഹീലിനാവുമെന്ന് കമ്പനി അവകാശപെടുന്നു.
إرسال تعليق