"ലാബുകളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിർദ്ദേശങ്ങൾ തികച്ചും അപ്രായോഗികം'' (കെ.പി.എൽ.ഒ.എഫ്) കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേർസ് ഫെഡറേഷൻ

 കാസറഗോഡ് : 
 ക്ലിനിക്കൽ എസ്റ്റാബ്ലിഷ് ബില്ലിന്റെ ഭാഗമായി  സംസ്ഥാനത്തെ മെഡിക്കൽ ലാബുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കരട് ബിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ കരട് ബില്ലിൽ പറഞ്ഞിരിക്കുന്ന പല നിർദ്ദേശങ്ങളും നിലവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബുകളെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഇപ്പോൾ ലാബുകളിലൂടെ പൊതുജനത്തിന് കിട്ടുന്ന സേവനങ്ങൾക്ക് അഞ്ച് ഇരട്ടി മുതൽ പത്ത് ഇരട്ടി വരെ ചാർജ് കൊടുക്കേണ്ടതായി വരും. "കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ " എന്ന കേരളത്തിൻ്റെ നയത്തെ ഇത് ബാധിക്കും. സ്ഥിരമായി ടെസ്റ്റ് ചെയുന്ന പാവപ്പെട്ട രോഗികൾക്ക് ഒരു ബാധ്യതയായി തീരുകയും ചെയ്യും. തന്നെയുമല്ല 
നിലവിൽ പ്രവർത്തിക്കുന്ന90 % ലാബുകളും ഇത് പ്രാബല്യത്തിൽ വന്നാൽ അടച്ചു പൂട്ടേണ്ടതായി വരും. ലാബുകളെ ലെവൽ 1,2, 3 എന്നിങ്ങനെ തരം തിരിച്ച് ഓരോ വിഭാഗത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങളും, അതിൽ ജോലി ചെയ്യേണ്ട വരുടെ ക്വാളിഫിക്കേഷനും പറഞ്ഞിട്ടുണ്ട്. ലവൽ ഒന്നിന് 500 സ്ക്വയർ ഫീറ്റ് അടിസ്ഥലസൗകര്യമാണ് പറഞ്ഞിട്ടുള്ളത്,ലവൽ രണ്ടിന് 1500 അടിസ്ഥലവും എം.ബി.ബി സ് ബിരുദ മുള്ള വരും പി.ജി. ലാബ് ടെക്നീഷ്യന്മാരുമാണ് വേണ്ടത്. ഇത് എത്ര കണ്ട് പ്രായോഗികമാണെന്ന് നാം തിരിച്ചറിയണം. ഇത്രയും ജോലിക്കാരെ ഇന്ന് നിലവിൽ കേരളത്തിലുണ്ടോ എന്ന് കൂടി നാം  മനസ്സിലാക്കണം. ലവൽ മൂന്നിൽ 2000 അടി സ്ഥലവും എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമാണ് പറഞ്ഞിട്ടുള്ളത്. ഉന്നത ബിരുദ മുളള വർക്കാണ് അതിൽ ജോലി ചെയ്യാൻ കഴിയുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് കേരളത്തിൽ എവിടെയും സാമ്പിൾ കളക്ഷൻ സെന്ററുകൾ തുറക്കന്നതിനും സാധിക്കും. ഇത്തരം കളക്ഷൻ സെന്ററുകൾക് എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നും പറഞ്ഞിട്ടില്ല. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഇത്തരം വൻകിട ലാബുകളേയും അതു നടത്തുന്ന അന്താരാഷ്ട, സ്വദേശ കുത്തക കൾക്കും അരോഗ്യ മേഘ ലയിൽ കയറുന്നതിന്നും ഇതിന്റെ ഫലമായി നിലവിൽ ചെറിയ ചിലവിൽ ടെസ്റ്റുകൾ ചെയ്ത് പൊതുജന സേവനം ചെയ്തു കൊണ്ടിരിക്കുന്ന ചെറിയ ലാബുകൾ
 ഇല്ലാതാകും 30 രൂപയ്ക്ക് ഇപ്പോൾ ചെയ്യു ന്ന ടെസ്റ്റുകൾക്ക് 100 രൂപയാകും. ഇത് സാധാരണ രോഗികളുടെ ജീവിതത്തെ സാരമായി ബാധിക്കും അന്താരാഷ്ട ഭീമന്മാർക്കും കുത്തകൾക്കും ഈ മേഘല തീറെഴുതിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. 
ലാബിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോ കാലാകാലങ്ങളിലായി വരുത്തേണ്ട മാറ്റങ്ങള യോ നാം എതിർക്കുന്നില്ല. നിയമങ്ങൾ നമ്മുക്കു വേണ്ടിയാണ്. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളയും അതിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ടെക്നീഷ്യന്മാരുടേയും ജോലി സ്ഥിരത ഉറപ്പു വരുത്തിയുള്ള ഒരു നിയമമാണ് നടപ്പിലാക്കേണ്ടത്. അതാണ് ഇതുവരെയുള്ള കിഴ് വഴക്കവും ഏറ്റവും കുറഞ്ഞ ചിലവിൽ പൊതുജനത്തിന്
 ലാബ് ടെസ്റ്റ് കൾചെയ്യുന്നതിനു വേണ്ടിയുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്..
നിലവിലെ കരട്ബിൽ സർക്കാർ നയങ്ങൾക്ക് വിരുദ്ധമായാണ് നടപ്പിലാവാൻ പോവുന്നത് എന്ന്
   കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേർസ് ഫെഡറേഷൻ കാസറഗോഡ് ജില്ലാ കമ്മറ്റി അഭിപ്രായപെട്ടു.
ജില്ലാ പ്രസിഡണ്ട് അബൂ യാസറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജോ.സെക്രട്ടറി അനിൽ കുമാർ മെമ്പർഷിപ്പ് വിതരണോത്ഘാടനം ചെയ്തു.
രാധാകൃഷ്ണൻ സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم