ആഗോള മഹാമാരിക്കിടയിൽ വായ്പക്കാർക്ക് ഒരു വലിയ ആശ്വാസമായി, ആറുമാസത്തേക്ക് 'കൂട്ടുപലിശ' എഴുതിത്തള്ളുന്നതിനുള്ള നടപടികൾ ധനമന്ത്രാലയം പുറത്തിറക്കി. വ്യക്തിഗത വായ്പക്കാർക്കും ചെറുകിട വ്യവസായങ്ങൾക്കും 2 കോടി രൂപ വരെ വായ്പയെടുത്തവർക്ക് ഇളവ് ബാധകമാണ്..
രാജ്യത്ത് കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, റിസർവ് ബാങ്ക് മാർച്ചിൽ ഇഎംഐകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികയും മൂന്ന് മാസത്തേക്ക് തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ ബാങ്ക് പിന്നീട് മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31 വരെ നീട്ടി. മഹാമാരി സമയത്ത് ആളുകൾ നേരിടുന്ന 'കടുത്ത പ്രയാസങ്ങൾ' കണക്കിലെടുത്ത് മൊറട്ടോറിയത്തിൽ പലിശ ഈടാക്കരുതെന്ന് ആഗ്രയിൽ നിന്നുള്ള ഒരു വായ്പക്കാരൻ പിന്നീട് സുപ്രീം കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു. മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെ ‘നിർദ്ദിഷ്ട വായ്പ അക്കൗണ്ടുകളുള്ള വായ്പക്കാർക്ക് പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന്റെ എക്സ്-ഗ്രേഷ്യ പേയ്മെന്റ് അനുവദിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി.
പലിശ ഒഴിവാക്കൽ പദ്ധതി ബാധകമാകുന്ന വായ്പകൾ
എട്ട് വിഭാഗങ്ങളിലായി ലഭിച്ച 2 കോടിയിൽ താഴെയുള്ള വായ്പകൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) വായ്പകൾ
വിദ്യാഭ്യാസ വായ്പകൾ
ഭവന വായ്പകൾ
ഉപഭോക്തൃ ഡ്യൂറബിൾ വായ്പകൾ
ക്രെഡിറ്റ് കാർഡ് കുടിശ്ശിക
വാഹന വായ്പകൾ
വ്യക്തിഗത പ്രൊഫഷണൽ വായ്പകൾ
ഉപഭോഗ വായ്പകൾ
വായ്പ നൽകുന്ന സ്ഥാപനം
വായ്പ നൽകുന്ന സ്ഥാപനം ഒന്നുകിൽ ഒരു ബാങ്കിംഗ് കമ്പനി, അല്ലെങ്കിൽ പൊതുമേഖലാ ബാങ്ക്, സഹകരണ ബാങ്ക് അല്ലെങ്കിൽ ഒരു പ്രാദേശിക ഗ്രാമീണ ബാങ്ക്, അല്ലെങ്കിൽ ഓൾ ഇന്ത്യ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ, ഒരു നോൺ ബാങ്കിംഗ് ധനകാര്യ സ്ഥാപനം, ഹൌസിംഗ് ഫിനാൻസ് കമ്പനി അല്ലെങ്കിൽ മൈക്രോ ഫിനാൻസ് സ്ഥാപനം എന്നിവയിലേതെങ്കിലും ആയിരിക്കണം.
പലിശ എഴുതി തള്ളൽ പദ്ധതി
ആറ് മാസ കാലയളവിലേക്കുള്ള (2020 മാർച്ച് 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ) കോപൌണ്ട് പലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസമാണ് കുറയ്ക്കുന്നത്. വിദ്യാഭ്യാസ, ഭവന, ഓട്ടോമൊബൈൽ, വ്യക്തിഗത, ഉപഭോഗ വായ്പകളുടെ കാര്യത്തിൽ വായ്പാ കരാറിൽ സൂചിപ്പിച്ചിരിക്കുന്ന നിരക്കനുസരിച്ചായിരിക്കും പലിശ നിരക്ക്. ഫെബ്രുവരി 29 മുതൽ പലിശ നിരക്ക് നിലവിലുണ്ട്. കോമ്പൗണ്ട് പലിശയും ലളിതമായ പലിശയും തമ്മിലുള്ള വ്യത്യാസം നവംബർ 5 നകം ബാങ്കുകൾ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ചെയ്യണം
ആർക്കാണ് യോഗ്യത?
സർക്കുലറിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ മൊറട്ടോറിയം പൂർണ്ണമായോ ഭാഗികമായോ അല്ലാതെയോ നേടിയ വായ്പക്കാർക്ക് ഈ പദ്ധതി സാധുവായിരിക്കും.
إرسال تعليق