കോഴിക്കോട് | സര്‍ക്കാറിനെതിരെ സംസാരിക്കുന്നതിനാല്‍ കെ എം ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് എം കെ മുനീര്‍. ലീഗ് നേതാക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ മാത്രം സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയാണെന്നും മുനീര്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ നിലപാട് നേരത്തെ മുന്നണി വ്യക്തിമാക്കി കഴിഞ്ഞതാണ്. നിലപാട് പറയാനുള്ള അധികാരം ചെന്നിത്ത്ക്ക് നല്‍കിയിട്ടുണ്ടെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ സ്വത്ത് സംബന്ധിച്ച് ഷാജിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. ഇ ഡിയുടെ അന്വേഷണം ഇതിലേക്കും വ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
إرسال تعليق