ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങള്‍; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് പാർട്ടിയുടെ നിലപാടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.മാത്രമല്ല, സംസ്ഥാനത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഒരു ധാരണയുമില്ലെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അതേസമയം മുന്നാക്ക സംവരണ വിഷയത്തില്‍ സിപിഎം ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ സംഭവിച്ച ശബരിമല വിഷയത്തിലേതു പോലെയുള്ള അനുഭവമാണ് സിപിഎമ്മിന് ഇക്കാര്യത്തിലും സംഭവിക്കാനിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم