ബത്തേരിയിൽ യൂത്ത്‌ കോൺഗ്രസ്‌ അക്രമം; എസ്‌എഫ്‌ഐ നേതാക്കൾക്ക്‌ പരിക്കേറ്റു


ബത്തേരി > ബത്തേരിയിൽ എസ്എഫ്ഐ ജില്ലാ നേതാക്കൾക്ക് കെഎസ് യു ‐ -യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് (25) വൈസ് പ്രസിഡന്റ് ടി പി ഋതു ശോഭ് (23) ബത്തേരി ഏരിയാ സെക്രട്ടറി കെ വിനീഷ് കുമാർ (23) എന്നിവർക്കാണ് സെന്റ് മേരീസ് കോളേജ് പരിസരത്തും ചുങ്കത്തും വച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്.

Read more മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️

മൂന്ന് പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെയാണ് സെന്റ് മേരീസ് കോളേജ് പരിസരത്ത് എസ്എഫ് ഐ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ആദ്യത്തെ ആക്രമണം നടന്നത്. വർഷാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രചാരണത്തിൽ ഏർപ്പെട്ട എസ്എഫ്ഐ ഏരിയാ സെക്രട്ടറി വിനീഷ് കുമാർ ഉൾപ്പെടെയുള്ള പ്രവർത്തകരെ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചു.

വിവരമറിഞ്ഞെത്തിയ അജ്നാസും ഋതുശോഭും മർദനമേറ്റ പ്രവർത്തകരെയും കൂട്ടി ബത്തേരിയിലേക്ക് ബൈക്കുകളിൽ വരുന്നതിനിടെയാണ് ചുങ്കം ജീപ്പ് സ്റ്റാൻഡിന് മുമ്പിൽ മാരകായുധങ്ങളുമായി തടിച്ചുകൂടിയ കെ എസ് യു - യൂത്ത് കോൺഗ്രസ് സംഘം ബൈക്കുകൾ തടഞ്ഞ് നേതാക്കളായ അജ്നാസ്, ഋതുശോഭ്, വിനീഷ്കുമാർ എന്നിവരെ ആക്രമിച്ചത്. തലക്കും മുഖത്തിനും കൈകാലുകൾക്കുമാണ് മൂന്ന് പേർക്കും പരിക്ക്. കെ എസ് യു - യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽജോയി, എം കെ ഇന്ദ്രജിത്ത്, നിഖിൽ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

Post a Comment

أحدث أقدم