സ്വര്‍ണക്കടത്ത് കേസില്‍ കള്ളപ്പണ ഇടപാടുകളില്‍ ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ എം ശിവശങ്കര്‍. ശിവശങ്കറിന്റെ കസ്റ്റഡി രണ്ട് ദിവസം പിന്നിടുമ്പോഴും മനസ്സ് തുറക്കാന്‍ തയ്യാറാവുന്നില്ല. നവംബര്‍ അഞ്ച് വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ ഉള്ള സമയത്തേ ചോദ്യം ചെയ്യാനാവൂ എന്ന് കോടതി നിര്‍ദേശമുണ്ട്.
ചോദ്യം ചെയ്യാനായി വിദഗ്ധരുടെ സേവനം തേടാനാണ് ഇഡിയുടെ തീരുമാനം. കസ്റ്റഡിയില്‍ എടുത്ത ആദ്യ ദിവസം തന്നെ ശിവശങ്കര്‍ ഭക്ഷണം ഉപേക്ഷിച്ച് അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കി. ഇന്നലെ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു.
ശിവശങ്കര്‍ നിസ്സഹകരണം തുടരുകയാണെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം സ്വത്ത് മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങിയേക്കും.
إرسال تعليق