കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതാവിൻ്റെ സുഹൃത്ത് പിടിയില്‍

കണ്ണൂര്‍: പാനൂര്‍ കൂരാറയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വ്യക്തി പിടിയില്‍. കൂരാറയിലെ എകരത്ത് ഷനൂബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിൻ്റെ സുഹൃത്താണ് ഷനൂബ്. വീട്ടിലെത്തി പ്രലോഭിപ്പിച്ച് 15 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിച്ചതായാണ് പരാതി.

മൊഴിയെടുത്ത ശേഷം കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

أحدث أقدم