കാസര്‍കോട്: കാസര്‍കോട് ഏഴ് മാസം ഗര്‍ഭിണിയായ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നായന്മാര്‍മൂല സ്വദേശി സമീറ (36) ആണ് മരിച്ചത്.
യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുഞ്ഞിപ്പോള്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥിയും ഇന്നലെ മരിച്ചിരുന്നു. ആലക്കോട് തേര്‍ത്തല്ലിയിലെ ചെറുകരകുന്നേല്‍ ജോസന്‍ (13) ആണ് മരിച്ചത്.
إرسال تعليق