കൊറോണ പടരാൻ കാരണം സമരങ്ങൾ തന്നെ: ഇനി അകലം മാത്രം പ്രതിവിധി: ജീവന്റെ വിലയുള്ള ജാഗ്രത നിർബന്ധം social distance

തിരുവനന്തപുരം : 
കോവിഡിനെ പിടിച്ചു നിർത്താൻ സാമൂഹിക അകലം മാത്രമാണ് പ്രതിവിധിയെന്നും കോവിഡിന്റെ ആരംഭത്തിൽ സംസ്ഥാനത്തു സ്വീകരിച്ച മാർഗങ്ങൾ കൊണ്ടു മാത്രമാണ് സ്ഥിതി വഷളാകാതെ ഇരുന്നതെന്നും ആരോഗ്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ്‌ സദാനന്ദ. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, അടുത്ത കാലങ്ങളിൽ ഉണ്ടായ സമരങ്ങൾ എല്ലാമാണ് ഇപ്പോൾ രോഗവ്യാപനത്തിന്റെ തീവ്രത വർധിപ്പിച്ചത്. 100പേരിൽ 17 പേർക്ക് എന്ന നിരക്കിലാണ് ഇപ്പോൾ രോഗികളുടെ എണ്ണം. അതായത് നവംബർ ആകുമ്പോൾ രോഗികളുടെ എണ്ണത്തിൽ ഇനിയും വർധന ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

രോഗം വന്നു പോയവരിലും ലക്ഷണങ്ങൾ കാണുന്നുണ്ട്. കേരളത്തിൽ ടെസ്റ്റ്‌ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇനിയും രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1011 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ടായി. പത്ത് ദിവസത്തിനിടെ 238 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

أحدث أقدم