എസ്.എസ്എഫ് കാസർകോട് ഡിവിഷൻ കാമ്പസ് സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ കാസറകോട് ഗവ. കോളേജിലെ വിദ്യാർത്ഥികൾക്ക് എസ്.എഫ്.എഫ് കോളേജ് അലുംനി വിക്ടറി ഡേ സംഘടിപ്പിച്ചു. ശഹീദ് തളങ്കരയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവള ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് ഡിവിഷൻ പ്രസിഡന്റ് ബാദുഷ ഹാദി സഖാഫി അനുമോദന പ്രസംഗം നടത്തി. സംസ്ഥാന കാമ്പസ് സിൻഡിക്കേറ്റ് റമീസ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. കാസർകോട് ജില്ല സെക്രട്ടറി അബ്ദുറഹ്മാൻ എരോൽ, മുർഷിദ് ആശംസ പ്രസംഗം നടത്തി. ശിഹാബ് കന്യാന, സ്വാദിഖ് പൈക്ക തുടങ്ങിയവർ സംസാരിച്ചു. അലുംനി അംഗം അസ്ഗറലി സഖാഫി സ്വാഗതവും സ്വാദിഖ് ബെള്ളൂർ നന്ദിയും അറിയിച്ചു.
إرسال تعليق