വീണ്ടും ഞെട്ടിക്കുന്ന കൊടും ക്രൂരത: ആസിഡ് ആക്രമണത്തിനുശേഷം കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ചു : 12 മണിക്കൂർ റോഡരികിൽ കിടന്ന യുവതി മരിച്ചു

പൂനെ : രാജ്യത്തെ ഞെട്ടിക്കുന്ന കൊടും ക്രൂരത. യുവതിയെ ആസിഡ് ഒഴിച്ചതിനുശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. പൂനെയിലാണ് സംഭവം. പന്ത്രണ്ട് മണിക്കൂറുകൾക്കു ശേഷം റോഡരികിലെ ഓടയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് അക്രമണത്തിന് ഇരയായത്. കാമുകനാണ് ഇതിനു പിന്നിൽ എന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയിരിക്കുന്ന കാമുകനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കമിതാക്കളായ അവിനാഷ് ആർ രാജുരെയും സാവിത്ര ഡി അൻകുൽക്കറും പുനെയിൽ നിന്നും നന്ദേദ് ജില്ലയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. പാതിവഴിയിൽ വച്ച് അവിനാഷ് ബൈക്ക് നിർത്തി യുവതിയെ മർദ്ദിക്കാൻ തുടങ്ങി. സാവിത്ര ചെറുത്ത് നിന്നതോടെ ആസിഡ് എടുത്ത് ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച് ഓടയിൽ ഉപേക്ഷിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് യുവതിയെ ഓടയിൽ നിന്നും കണ്ടെത്തിയത്. പ്രദേശവാസിയാണ് അവശനിലയിലായിരുന്ന യുവതിയെ ആദ്യം കണ്ടത. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതിയുടെ ദേഹം പകുതിയോളം പൊള്ളലേറ്റ് വ്രണപ്പെട്ട സാഹചര്യത്തിലായിരുന്നു. നാല് മണിക്കൂറുകൾക്കു ശേഷം യുവതി മരിച്ചു.
READ ALSO:
കമിതാക്കൾ ആറു മാസക്കാലമായി ഒരുമിച്ചായിരുന്നു താമസം എന്നാണ് നിഗമനം. എന്നാൽ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. കുറ്റവാളിക്കുവേണ്ടിയുള്ള തിരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് 

Post a Comment

أحدث أقدم