
ഇടുക്കി :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും അപമര്യാദയായി പെരുമാറാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. എഴുകുംവയൽകൂമ്പൻമല ബ്രാഞ്ച് അംഗത്തെയാണ് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ നാലിന് നെടുങ്കണ്ടം സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മികച്ച മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികളെ അനുമോദിക്കാൻ പാർട്ടി സമീപകാലത്ത് പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് ബ്രാഞ്ച് കമ്മിറ്റിയംഗം 16 വയസുകാരിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് സൗഹൃദം സ്ഥാപിച്ചത്.
തുടർന്ന് ഇന്നലെ പുലർച്ചെ പെൺകുട്ടിയുടെ വീട്ടിൽ ബ്രാഞ്ച് കമ്മിറ്റി അംഗം എത്തി. രാത്രിയിൽ വീട്ടുകാർ ശബ്ദം കേട്ടു പുറത്തെത്തിയപ്പോഴാണ് ഇയാളെ പെണ്‍കുട്ടിക്കൊപ്പം കണ്ടത്. വീട്ടുകാർ ബഹളം വച്ചതോടെ ബ്രാഞ്ച് കമ്മിറ്റിയംഗം വാഹനവും ഉടുമുണ്ടും ഉപേക്ഷിച്ച് കടന്നു.
പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു . സംഭവം ചര്‍ച്ചയായതോടെയാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ നേതൃത്വം തയ്യാറായത്
إرسال تعليق