കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; മലദ്വാരത്തില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച 423 ഗ്രാം സ്വര്‍ണം പിടികൂടി


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 423 ഗ്രാം സ്വര്‍ണം പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് 22 ലക്ഷം രൂപ വിലവരും. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിയായ അബ്ദുല്‍ സനാഫില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. 76 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി അബ്ദുല്‍ റഹീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് കാല്‍ മുട്ടിന് താഴെ കെട്ടിവെച്ച രീതിയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

നവംബര്‍ 8ന് ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഇന്റലിജന്‍സ് യൂണിറ്റ് 1456 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. മിശ്രിത രൂപത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്തിനും കരിപ്പൂരിനും പിന്നാലെ കണ്ണൂര്‍ വിമാനത്താവളവും സ്വര്‍ണക്കടത്ത് കേന്ദ്രമായി മാറുന്നു എന്നാണ് സമീപകാലത്തെ ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.


Post a Comment

أحدث أقدم